ഹില്‍ ഹൈവേ റണ്‍: കട്ടപ്പനയില്‍ ആലോചനായോഗം ചേര്‍ന്നു

ഹില്‍ ഹൈവേ റണ്‍: കട്ടപ്പനയില്‍ ആലോചനായോഗം ചേര്‍ന്നു

Feb 18, 2026 - 17:51
 0
ഹില്‍ ഹൈവേ റണ്‍: കട്ടപ്പനയില്‍ ആലോചനായോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കുട്ടിക്കാനം- പുളിയന്‍മല മലയോര ഹൈവേയുടെ പ്രചാരണാര്‍ഥം കിഫ്ബിയുടെ നേതൃത്വത്തില്‍ ബോളിവുഡ് നടനും നിര്‍മാതാവുമായ ദീര്‍ഘദൂര ഓട്ടക്കാരന്‍ മിലിന്ദ് സോമന്‍ നയിക്കുന്ന 'ഹില്‍ ഹൈവേ റണ്ണി'ന്റെ ഭാഗമായി കട്ടപ്പനയില്‍ ആലോചന യോഗം ചേര്‍ന്നു. സംഘാടക സമിതി രക്ഷാധികാരി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. വി ആര്‍ സജി അധ്യക്ഷനായി. കെ എസ് മോഹനന്‍, വി ആര്‍ ശശി, സിജോമോന്‍ ജോസ്, സി എസ് അജേഷ്, ഷാജി കൂത്തോടിയില്‍, ജോമോന്‍ പൊടിപാറ, കെ പി സുമോദ്, എസ് സൂര്യലാല്‍ എന്നിവര്‍ സംസാരിച്ചു.
22ന് രാവിലെ 7ന് കുട്ടിക്കാനത്തുനിന്ന് ആരംഭിക്കുന്ന ഓട്ടം നാലാംമൈല്‍, കെ ചപ്പാത്ത്, പരപ്പ്, മേരികുളം, മാട്ടുക്കട്ട, വെള്ളിലാംകണ്ടം, സ്വരാജ്, ലബ്ബക്കട, കാഞ്ചിയാര്‍ വഴി കട്ടപ്പനയില്‍ സമാപിക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കായികതാരങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി ആയിരത്തിലേറെ പേര്‍ അണിനിരക്കുന്ന പരിപാടി ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റും. മിലിന്ദിനൊപ്പം ഓടാന്‍ www.kiifb.org എന്ന കിഫ്ബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും +91 9072000430 എന്ന നമ്പരിലെ വാട്ട്സ്ആപ്പ് ബോട്ട് വഴിയും രജിസ്റ്റര്‍ ചെയ്യാം.

What's Your Reaction?

like

dislike

love

funny

angry

sad

wow