വയനാടിന് കൈത്താങ്ങാകാന്‍ എഐവൈഎഫിന്റെ പായസ ചലഞ്ച്
വയനാടിന് കൈത്താങ്ങാകാന്‍ എഐവൈഎഫിന്റെ പായസ ചലഞ്ച്

ഇടുക്കി: വയനാടിന് കൈത്താങ്ങാകാന്‍ പായസ ചലഞ്ചുമായി എഐവൈഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റി. വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന പത്തു കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതിന്റെ ഭാഗമായി പണം കണ്ടെത്തുന്നതിനാണ് ചലഞ്ച് സംഘടിപ്പിച്ചത്. മുമ്പ് ആക്രി ചലഞ്ചിലൂടെ അര ലക്ഷം രൂപ കണ്ടെത്തി ജില്ലാ കമ്മിറ്റിയില്‍ നല്‍കിയിരുന്നു. നിര്‍മലാ സിറ്റിയില്‍ നടന്ന പായസ ചലഞ്ചിന്റെ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സനീഷ് മോഹനന്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.ടി ഷാന്‍, പ്രസിഡന്റ് സെന്തില്‍ കുമാര്‍ , ജില്ലാ കമ്മിറ്റിയംഗം അനിത ശ്രീനാഥ്, ജോയിന്റ് സെക്രട്ടറി വി കെ അഭിലാഷ് , പ്രേംകുമാര്‍, വി ആര്‍ വിജയന്‍, വിഷ്ണു സാബു, സിപിഐ കട്ടപ്പന ലോക്കല്‍ സെക്രട്ടറി രാജന്‍കുട്ടി മുതുകുളം, ജി കെ ജയ്‌മോന്‍, ദേവസ്യ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






