ഷൈല കാന്‍സര്‍ ഫൗണ്ടേഷനും നരിയമ്പാറ കൈരളി ക്ലബ്ബുംചേര്‍ന്ന് നരിയമ്പാറയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഷൈല കാന്‍സര്‍ ഫൗണ്ടേഷനും നരിയമ്പാറ കൈരളി ക്ലബ്ബുംചേര്‍ന്ന് നരിയമ്പാറയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഷൈല കാന്‍സര്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും നരിയമ്പാറ കൈരളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുംചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി. തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി, തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. കാര്‍ഡിയോളജി, കാര്‍ഡിയോത്തോറാക്‌സ്, ഇസിജി, എക്കോ കാര്‍ഡിയോ ഗ്രാഫി, പ്രമേഹ, നേത്ര പരിശോധനകളും ഉണ്ടായിരുന്നു. കുറഞ്ഞ നിരക്കില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പാക്കേജുകളും ഒരുക്കിയിരുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ ബിജു വിശ്വനാഥന്‍, സെക്രട്ടറി തങ്കമ്മ രാജന്‍, ക്ലബ്ബ് പ്രസിഡണ്ട് മെല്‍ബിന്‍ തോമസ്, സെക്രട്ടറി രഞ്ജിത്ത് എന്നിവര്‍ നേതൃത്വംനല്‍കി.
What's Your Reaction?

