കടശിക്കടവ് ഉന്നതിയില്‍ പട്ടികജാതി യൂത്ത് റിസോഴ്സ്‌മെന്റ് തുറന്നു
കടശിക്കടവ് ഉന്നതിയില്‍ പട്ടികജാതി യൂത്ത് റിസോഴ്സ്‌മെന്റ് തുറന്നു
ഇടുക്കി: വണ്ടന്‍മേട് കടശിക്കടവ് ഉന്നതിയിലെ പട്ടികജാതി യൂത്ത് റിസോഴ്സ്‌മെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. വണ്ടന്‍മേട് പഞ്ചായത്ത് 14-ാം വാര്‍ഡിലെ കടശിക്കടവ് ഉന്നതിയിലാണ് ജില്ലാ പഞ്ചായത്തിന്റെയും വണ്ടന്‍മേട് പഞ്ചായത്തിന്റെയും ഫണ്ട് ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചത്. ജില്ലാ പഞ്ചായത്തംഗം രാരിച്ചന്‍ നീറണാക്കുന്നേലിന്റെയും പഞ്ചായത്തംഗം രാജാ മാട്ടുക്കാരന്റെയും ഇടപെടലിലാണ് യൂത്ത് റിസോഴ്സ്‌മെന്റ് യാഥാര്‍ഥ്യമായത്. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ രാജാ മാട്ടുക്കാരന്‍, ജി പി രാജന്‍, സത്യ മുരുകന്‍ എന്നിവര്‍ സംസാരിച്ചു. ശരവണന്‍ ചടയന്‍, ജോണ്‍സന്‍ മുത്തുചാമി, മണി ആറുമുഖം, മുരുകന്‍ രാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

