വേനലിന്റെ കാഠിന്യമേറുന്നു: ഏലത്തിന് നനവെത്തിക്കാന്‍ കര്‍ഷകരുടെ നെട്ടോട്ടം
വേനലിന്റെ കാഠിന്യമേറുന്നു: ഏലത്തിന് നനവെത്തിക്കാന്‍ കര്‍ഷകരുടെ നെട്ടോട്ടം
ഇടുക്കി: ഏലംകൃഷിക്ക് വെല്ലുവിളിയായി വേനല്‍ കടുക്കുന്നു. ജലത്തിന്റെ ലഭ്യത കുറഞ്ഞതോടെ ജലസേചനം നടത്താന്‍ കഴിയാതെ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. 2024ലെ കടുത്ത വേനല്‍ ജില്ലയിലെ ഏലംകൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനം തണലും തണുപ്പും എപ്പോഴും ആവശ്യമാണ്. എന്നാല്‍ ചൂടിന്റെ കാഠിന്യമേറി നീരുറവകളടക്കം വറ്റിവരളാന്‍ തുടങ്ങിയതോടെ പച്ച നെറ്റുകള്‍ വിലകൊടുത്ത് വാങ്ങി കൃഷിയിടത്തില്‍ വലിച്ചുകെട്ടി തണല് തീര്‍ക്കുകയാണ് കര്‍ഷകര്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചില്‍ ജല ലഭ്യത കുറഞ്ഞ് വരുന്ന സ്ഥിതിയുമുണ്ട്. ഇടക്ക് വേനല്‍മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ മുമ്പോട്ട് പോകുന്നത്. നിലവില്‍ ഏലക്കായ്ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തില്‍ ഏത് വിധേനയും ചെടികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് കര്‍ഷകര്‍.
What's Your Reaction?