സിപിഐഎം ചേലച്ചുവട്ടില്‍ നയവിശദീകരണ യോഗം നടത്തി
സിപിഐഎം ചേലച്ചുവട്ടില്‍ നയവിശദീകരണ യോഗം നടത്തി

ഇടുക്കി: സിപിഐഎം ചേലച്ചുവട്ടില്‍ നയവിശദീകരണ യോഗം നടത്തി. ചേലച്ചുവട് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ട യുഡിഎഫ്, സര്‍ക്കാരിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണെന്ന് സി വി വര്‍ഗീസ് ആരോപിച്ചു. പാര്‍ട്ടി മുതിര്‍ന്ന അംഗം പി വി ജോര്‍ജ് അധ്യക്ഷനായി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജോഷി മാത്യു, ദീലീപ് ഇ ടി, സിബി പേന്താനം, എബിന്‍ ജോസഫ്, മാത്യു തോമസ്, ടി ഡി മനോജ് എന്നിവര്‍ സംസാരിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






