കഞ്ഞിക്കുഴി ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം
കഞ്ഞിക്കുഴി ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം

ഇടുക്കി: കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. ഇത് വാഹനയാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. വ്യാപാര സ്ഥാപനങ്ങളുടെ മുമ്പില്‍ തമ്പടിക്കുന്ന നായ കൂട്ടങ്ങള്‍ വ്യാപാരികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവറ്റകള്‍ ഇരുചക്ര വാഹനത്തിന് പിറകെ ഓടുന്നതും യാത്രികര്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമായി മാറികഴിഞ്ഞു. വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്ധീകരണത്തിനായി പിടിക്കുന്ന നായ്ക്കളെ ഇതിനുശേഷം രാത്രിയുടെ മറവില്‍ കഞ്ഞിക്കുഴി ടൗണില്‍ ഇറക്കി വിടുന്നുവെന്നും ആരോപണമുണ്ട്. വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
What's Your Reaction?






