ശബരിമല കാനനപാതയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല കാനനപാതയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി : വണ്ടിപ്പെരിയാര്‍ സത്രത്തുനിന്ന് സന്നിധാനത്തേയ്ക്കുള്ള കാനനപാതയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ്പിള്ള(46) ആണ് മരിച്ചത്. സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന സ്ഥലത്ത് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. വനംവകുപ്പ് ആര്‍ആര്‍ ടീമും ആരോഗ്യപ്രവര്‍ത്തകരും എത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊണ്ടുവരാനായി ആംബുലന്‍സ് പുല്ലുമേട്ടിലേക്ക് പുറപ്പെട്ടു.
What's Your Reaction?






