പറക്കുംതവള നെടുങ്കണ്ടത്ത്
പറക്കുംതവള നെടുങ്കണ്ടത്ത്

ഇടുക്കി : മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടിപ്പറക്കുന്ന പറക്കുംതവളയെ നെടുങ്കണ്ടത്ത് കണ്ടെത്തി. പശ്ചിമഘട്ടത്തിലെ മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്ന തവളയാണ് താന്നിമൂട് സ്വദേശി രാധാകൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്തെത്തിയത്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേര്‍ത്ത പാടയും വിരലുകള്‍ക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവും ഉപയോഗിച്ചാണ് ഇവറ്റകള്‍ പറക്കുന്നത്. ശരീരത്തിലെ പാട വിടര്‍ത്തി കൈകാലുകള്‍ നീട്ടി 15 മീറ്റര്‍ ദൂരംവരെ തവള വായുവിലൂടെ ഒഴുകിപ്പറക്കും. പച്ചത്തവള, പച്ചിലപ്പാറാന്‍, ഇളിത്തേമ്പന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. പകല്‍ ഉറങ്ങുകയും രാത്രി ഇരതേടുകയുമാണ് പറക്കുളംതവളയുടെ രീതി.
What's Your Reaction?






