ജോയിന്റ് കൗണ്‍സില്‍ അഞ്ചുരുളി ശുചീകരിച്ചു
ജോയിന്റ് കൗണ്‍സില്‍ അഞ്ചുരുളി ശുചീകരിച്ചു

ഇടുക്കി: 'പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നമുക്ക് ഒരുമിക്കാം- എന്റെ നാട് സുന്ദര ദേശം' ക്യാമ്പയിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ അഞ്ചുരുളിയില്‍ ശുചീകരണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി ബിനില്‍ ഉദ്ഘാടനം ചെയ്തു. അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷയൊരുക്കാനോ പരിസ്ഥിതി സൗഹൃദ കേന്ദ്രമാക്കി മാറ്റാനോ നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തില്‍ ഡിടിപിസിയും ജില്ലാ ഭരണകൂടവും ഇടപെടണമെന്നും ഡി ബിനില്‍ ആവശ്യപ്പെട്ടു. കട്ടപ്പന മേഖലാ സെക്രട്ടറി പ്രദീപ് രാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍ ബിജുമോന്‍, സംസ്ഥാന വനിതാ കമ്മിറ്റിയംഗം ലോമിമോള്‍ കെ ആര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ കെ സുഭാഷ്, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ, ജില്ലാ വൈസ് പ്രസിഡന്റ് വി എം ഷൗക്കത്തലി, മേഖലാ കമ്മിറ്റിയംഗം പി സി ജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






