തൊവരയാർ- ഇരുപതേക്കർ റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്: കോൺഗ്രസ് ഉപരോധ സമരം മാറ്റി
തൊവരയാർ- ഇരുപതേക്കർ റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്: കോൺഗ്രസ് ഉപരോധ സമരം മാറ്റി

ഇടുക്കി: തൊവരയാര്‍-ഇരുപതേക്കര്‍ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഓഫീസില്‍നിന്നും കരാറുകാരനും ഉറപ്പുനല്‍കിയതോടെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആഹ്വാനം ചെയ്ത ഉപരോധ സമരം മാറ്റി. റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സമരം തീരുമാനിച്ചത്. പാത സഞ്ചാരയോഗ്യമല്ലാതായതോടെ വാഹന, കാല്‍നടയാത്രികര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഫണ്ട് അനുവദിച്ചെങ്കിലും തുടര്‍നടപടി വൈകി. പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറച്ചുഭാഗം ടാറിങ് നടത്തിയിരുന്നു. എന്നാല്‍ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്നുകിടക്കുകയാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നതും ഇതുവഴിയാണ്. 15ന് റോഡ് നിര്‍മാണം ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജോലികള്‍ വൈകിയാല്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
What's Your Reaction?






