എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയിലെ മാത്യവേദിയുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം
എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയിലെ മാത്യവേദിയുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം

ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയിലെ മാത്യവേദി അംഗങ്ങളുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം ചെയ്തു. എഴുകുംവയല്‍ എസ് എച്ച് കോണ്‍വെന്റ് ഓള്‍ഡ് ഏജ് ഹോമിലേ അംഗങ്ങള്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ജറുസലേമില്‍ ജോലി ചെയ്യുന്ന ഷിജി ജയിംസ് കൊച്ചുകരോട്ടും സഹപ്രവര്‍ത്തകരം ചേര്‍ന്നാണ് ഓണക്കോടി സ്‌പോണ്‍സര്‍ ചെയ്തത്. യോഗത്തില്‍ വികാരി ഫാ. തോമസ് വട്ടമല ,സഹ
വികാരി ഫാ. ജോസഫ് വളളിയാംതടത്തില്‍, എസ് എച്ച് കോണ്‍വെന്റ് മദര്‍ സി. ബെനോയി, മാത്യവേദി പ്രസിഡന്റ് സോണി ജോണ്‍സ് പള്ളിയാടിയില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






