ക്യാന്‍സറിനെ തോല്‍പ്പിച്ച് ക്രാഫ്റ്റ് വര്‍ക്കില്‍ കൗതുകമൊരുക്കി കെ.ജെ ജോസഫ്

ക്യാന്‍സറിനെ തോല്‍പ്പിച്ച് ക്രാഫ്റ്റ് വര്‍ക്കില്‍ കൗതുകമൊരുക്കി കെ.ജെ ജോസഫ്

Apr 10, 2024 - 17:55
Jul 3, 2024 - 18:03
 0
ക്യാന്‍സറിനെ തോല്‍പ്പിച്ച് ക്രാഫ്റ്റ് വര്‍ക്കില്‍ കൗതുകമൊരുക്കി കെ.ജെ ജോസഫ്
This is the title of the web page

 

ഇടുക്കി: ക്യാന്‍സര്‍ എന്ന മഹാ രോഗത്തെ തോല്‍പ്പിച്ച് ക്രാഫ്റ്റ് വര്‍ക്കില്‍ കൗതുകമൊരുക്കുകയാണ് അയ്യപ്പന്‍കോവില്‍ പച്ചക്കാട് സ്വദേശി കെ ജെ ജോസഫ്. വീട്ടിലെ സ്പൂണ്‍ , നിലവിളക്ക്, ഇരിപ്പിടങ്ങള്‍ തുടങ്ങി ലക്ഷങ്ങള്‍ വിലമതിക്കുന്ന ശില്പങ്ങളാണ് ജോസഫ് ചേട്ടന്‍ തടിയില്‍ തീര്‍ത്തത്.
വീട്ടിലെത്തുന്ന ഏതൊരു അതിഥിയുടെയും കണ്ണുകള്‍ ആദ്യം പോകുന്നത് ചേട്ടന്‍ നിര്‍മിച്ച ശില്പങ്ങളിലേക്കാണ്. വീടിന്റെ 50 ശതമാനം പണികളും തടിക്കൊണ്ട് ആകര്‍ഷണീയമാക്കിയിരിക്കുകയാണ്. ലണ്ടനിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീനാരായണ ഗുരു പ്രതിഷ്ഠ ജോസഫ് ചേട്ടന്‍ നിര്‍മിച്ചതാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്ക് വിവിധ ശില്പങ്ങളും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഉപഹാരങ്ങളും ജോസഫ് ചേട്ടന്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

ഒരു വസ്തു ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നെ അതിന് സാമ്യമുള്ള മറ്റൊന്ന് നിര്‍മ്മിക്കുകയില്ല എന്നതാണ് ജോസഫ് ചേട്ടന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ ക്രാഫ്റ്റ് വര്‍ക്കുകളാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഉറുമ്പ്, എട്ടുകാലി, പാമ്പ് മീന്‍ തുടങ്ങി ജിവന്‍ തുടിക്കുന്ന ശില്പങ്ങളാണ് ജോസഫ് ചേട്ടന്റെ പക്കലുള്ളത്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഈ കൗതുക കാഴ്ച നേരിട്ട് കാണുവാന്‍ ചപ്പാത്ത് പച്ചക്കാട്ടിലെ കണിയാംജ്ഞാലിയില്‍ എന്ന വീട്ടിലെത്തുന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് തോന്നിയ ചിന്തയാണ് ശില്പ നിര്‍മ്മാണത്തിലേക്ക് ജോസഫിനെ നയിച്ചത്. നിര്‍മിച്ചവയെല്ലാം അതിമനോഹരമായതോടെ പ്രോത്സാഹനങ്ങളും ഏറി വന്നു. അതിനിടയില്‍ ക്യാന്‍സര്‍ എന്ന മഹാ രോഗത്തിന് ജോസഫ് ചേട്ടന് കീഴടങ്ങേണ്ടി വന്നു എന്നാല്‍ ക്യാന്‍സറിനെ തോല്‍പ്പിച്ച് മുന്നേറിയതിന്റെ കൂട്ടത്തില്‍ ശില്പങ്ങള്‍ കൊത്താനുള്ള തന്റെ കഴിവും അദ്ദേഹം നെഞ്ചോട് ചേര്‍ത്തു. പിന്നീട് കരകൗശല നിര്‍മാണ രംഗത്ത് വലിയ മുന്നേറ്റമാണ് ജോസഫ് ചേട്ടന്‍ നടത്തിയത്. ഭാര്യയും മക്കളും നല്‍കുന്ന പ്രോത്സാഹനമാണ് ഇദ്ദേഹത്തിന്റെ കരുത്ത്. ഇപ്പോള്‍ പുതിയ ചുമര്‍ ശില്പങ്ങള്‍ കൊത്തിയെടുക്കുന്ന തിരക്കിലാണ് പച്ചക്കാട്ടുകാരുടെ സ്വന്തം ജോസഫ് ചേട്ടന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow