രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് മുണ്ടിയെരുമയില്‍ പ്രതിഷേധ പ്രകടനം നടത്തി 

 രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് മുണ്ടിയെരുമയില്‍ പ്രതിഷേധ പ്രകടനം നടത്തി 

Jul 23, 2026 - 12:33
 0
 രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് മുണ്ടിയെരുമയില്‍ പ്രതിഷേധ പ്രകടനം നടത്തി 
This is the title of the web page

ഇടുക്കി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ഡല്‍ഹിയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി മുണ്ടിയെരുമയില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണകൂടത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്ന ശബ്ദങ്ങളെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. വിദ്യാര്‍ഥികളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി കൂടുതല്‍ കരുത്തോടെ പോരാട്ടരംഗത്തുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി എസ് യശോധരന്‍, മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ്, ബാപ്പൂട്ടി തന്നിക്കല്‍, റൂബി ജോസഫ്, മിനി മനോജ്, തങ്കമ്മ രാജന്‍, ഉഷാ സുധാകരന്‍, മജീദ്, ജോയി നെല്ലിക്കമണ്ണില്‍, ബി സി അനില്‍കുമാര്‍, ഷാജി വട്ടോത്ത്, ജോസ് അമ്മഞ്ചേരി, ഷാജി മരുതോലില്‍, ജെയിംസ് പ്ലാത്തോട്ടം, വിഷ്ണു ശ്രീമന്ദിരം, സജി സി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow