തോപ്രാംകുടി സഹകരണ ബാങ്കിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി

തോപ്രാംകുടി സഹകരണ ബാങ്കിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി

Jul 23, 2026 - 13:39
 0
തോപ്രാംകുടി സഹകരണ ബാങ്കിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേട് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. അഴിമതി സംബന്ധിച്ച് ശക്തമായ അന്വേഷണം നടക്കുമെന്നും ക്രമക്കേട് നടത്തിയവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു.
വ്യാജ ജെഎല്‍ജികള്‍ രൂപീകരിച്ചും വേണ്ടത്ര മൂല്യമില്ലാത്ത ഭൂമിക്കും വന്‍തുക വായ്പ അനുവദിച്ചും കോടികള്‍ തട്ടിയെടുത്തതായി ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ ഓഡിറ്റിങില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ 10.43 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. എന്നാല്‍ തുക ഇരട്ടിയിലധികം വരുമെന്നാണ് സൂചന. വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. യുഡിഎഫ് നേതാക്കളായ അഡ്വ. കെ ബി സെല്‍വം, ജയ്‌സണ്‍ കെ ആന്റണി, ജോയി കൊച്ചുകരോട്ട്, വിജയകുമാര്‍ മറ്റക്കര, വിനോദ് ജോസഫ്, ഷൈനി സജി, മിനി സാബു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow