രാജാക്കാട് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
രാജാക്കാട് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: രാജാക്കാട് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഐഎഫ്ആര്‍എം ചെയര്‍മാന്‍ എം ഡി മോഹന്‍ എസ് മേനോന്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. ബിജു കെ ആര്‍ (പ്രസിഡന്റ്), അജയ് കെ എം (സെക്രട്ടറി), വിനോദ് ജി (ട്രഷറര്‍) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയാണ് സ്ഥാനമേറ്റത്. പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷനും നിര്‍ദനരായ രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ചാര്‍ട്ടര്‍ പ്രസിഡന്റ് ഷാജി ചുള്ളിക്കാട്ട്, മുന്‍ സെക്രട്ടറി രാജേഷ് കെ ജി, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?