നവീകരണം അവസാനഘട്ടത്തില്‍: അടിമാലി പഞ്ചായത്ത് പൊതുശ്മശാനം ഉടന്‍ തുറക്കുമെന്ന് അധികൃതര്‍
നവീകരണം അവസാനഘട്ടത്തില്‍: അടിമാലി പഞ്ചായത്ത് പൊതുശ്മശാനം ഉടന്‍ തുറക്കുമെന്ന് അധികൃതര്‍

ഇടുക്കി: കുമ്പന്‍പാറയിലെ അടിമാലി പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണം അവസാനഘട്ടത്തിലെന്ന് ഭരണസമിതി. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് വൈകാതെ തുറക്കുമെന്ന് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. രണ്ടുമാസം മുമ്പാണ് പൊതുശ്മശാനം പൂട്ടിയത്. നവീകരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഭരണസമിതിയുടെ വിശദീകരണം. 28 ലക്ഷം രൂപ മുതല്‍മുടക്കിലാണ് അറ്റകുറ്റപ്പണി. ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നിര്‍മാണ ജോലികള്‍ വൈകുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. സംസ്‌കാരം നടത്താന്‍ സ്ഥല സൗകര്യമില്ലാത്ത, നിര്‍ധന കുടുംബങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. അടിമാലിയുടെ സമീപ മേഖലകളില്‍നിന്നുള്ളവരും ശ്മശാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
What's Your Reaction?






