വന്യജീവി ശല്യം: മൂന്നാറില്‍ 33 പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിച്ചു
വന്യജീവി ശല്യം: മൂന്നാറില്‍ 33 പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിച്ചു

ഇടുക്കി: വന്യജീവി ശല്യം രൂക്ഷമായ മൂന്നാറില്‍ ജനജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി വനംവകുപ്പ്. 33 പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിച്ചു. വന്യജീവി ശല്യമുണ്ടാകുന്ന ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇവര്‍ പ്രവര്‍ത്തിക്കുമെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ് ബിജു പറഞ്ഞു. മനുഷ്യ- വന്യജീവി സംഘര്‍ഷം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചായത്താണ് മൂന്നാര്‍. ടീം അംഗങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറും. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശീലനവും നല്‍കും. കൂടാതെ, അടിയന്തര സാഹചര്യത്തില്‍ സഹായമെത്തിക്കാന്‍ റെസ്‌ക്യു വാനും മൂന്നാറിലെത്തും. ഇടമലക്കുടി ഉള്‍പ്പെടെയുള്ള വിദൂരപ്രദേശങ്ങളില്‍ ചികിത്സ ആവശ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് വാഹനം എത്തിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ഇറങ്ങിയാല്‍ പ്രൈമറി റെസ്പോണ്‍സ് ടീം നാട്ടുകാരെയും ആര്‍ആര്‍ടിയേയും അറിയിക്കും. വന്യജീവികള്‍ ഇവിടങ്ങളിലേക്ക് ഇറങ്ങാതെയും അപകടമുണ്ടാകാതെയും പ്രതിരോധം തീര്‍ക്കും. മൂന്നാറില്‍ ചേര്‍ന്ന ജനജാഗ്രതാ സമിതി യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






