നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളേജില്‍ പുതിയ അക്കാദമിക് - നവീകരണ സംരംഭങ്ങളുടെ ഉദ്ഘാടനം 28ന്
നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളേജില്‍ പുതിയ അക്കാദമിക് - നവീകരണ സംരംഭങ്ങളുടെ ഉദ്ഘാടനം 28ന്
ഇടുക്കി: നെടുങ്കണ്ടം ഗവ. പോളി ടെക്നിക് കോളേജിന്റെ പുതിയ അക്കാദമിക് - നവീകരണ സംരംഭങ്ങളുടെ ഉദ്ഘാടനവും പുതിയ ഡിപ്ലോമാ ബ്രാഞ്ചിന്റെ പ്രഖ്യാപനവും 28ന് നടക്കും. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. മലയോര മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കിക്കൊണ്ടാണ് കോളേജില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന ഡിപ്ലോമാ കോഴ്സില്‍ എ ഐ, ഡാറ്റാ സയന്‍സ്, മെഷീന്‍ ലേണിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, ഐഒടി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കും. വ്യവസായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നൈപുണ്യങ്ങള്‍ വികസിപ്പിച്ച് ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. ഇത് കൂടാതെ ഐഐടി മദ്രാസിന്റെ ടീച്ച് ടു ലേണ്‍ പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടിയും ആരംഭിക്കും. ഇതിലൂടെ 3ഡി ഡിസൈന്‍, 3ഡി പ്രിന്റിംഗ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, പ്രൊഡക്ട് പ്രോട്ടോടൈപ്പിങ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനാകും. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില്‍ സദാശിവന്‍ ടീച്ച് ടു ലേണ്‍ പദ്ധതിയുടെ വിശദീകരണം നടത്തും. ഈ അധ്യായന വര്‍ഷത്തേക്കുള്ള ഡിപ്ലോമാ റെഗുലര്‍ സ്പോട് അഡ്മിഷന്‍ ഓഗസ്റ്റ് ഒന്ന് വരെയും ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ഓഗസ്റ്റ് 14 വരെയും നടക്കും. വാര്‍ത്താസമ്മേളനതച്തില്‍ പ്രിന്‍സിപ്പല്‍ കെ ബീന, ടീച്ച് ടു ലേണ്‍ കണ്‍വീനര്‍ ഡോ. അരുണ്‍ തോമസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ടെക്നോളജി ഹെഡ് അനൂപ് തോമസ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഹെഡ് കെ എസ് സൗമ്യ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?