പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് രക്ഷപെടാനുള്ള ശ്രമം വിഫലമായി: പാമ്പനാര്‍ സ്വദേശിയായ വൃദ്ധന് ദാരുണാന്ത്യം
പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് രക്ഷപെടാനുള്ള ശ്രമം വിഫലമായി: പാമ്പനാര്‍ സ്വദേശിയായ വൃദ്ധന് ദാരുണാന്ത്യം

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ പീരുമേട് പാമ്പനാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. പാമ്പനാര്‍ മാറാട്ട്കുളം സ്റ്റാന്‍സിലാവോസ്(68) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30 ഓടെ പാമ്പനാര്‍ പള്ളിക്കുസമീപമാണ് അപകടം. നിയന്ത്രണം നഷ്ടമായി ബസ് പാഞ്ഞുവരുന്നതുകണ്ട് സ്റ്റാന്‍സിലാവോസ് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇദ്ദേഹത്തെ ഇടിച്ചശേഷം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പില്‍ ഇടിച്ചാണ് ബസ് നിന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്റ്റാന്‍സിലാവോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. കുമളി- തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടമുണ്ടാക്കിയത്. കുഴല്‍ക്കിണര്‍ നിര്‍മാണ സാമഗ്രികള്‍ കയറ്റി പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടടുത്ത് ട്രാന്‍സ്‌ഫോമറും അഗാധമായ കുഴിയുമുണ്ടായിരുന്നു.
What's Your Reaction?






