പാലാ മാര്‍ സ്ലീവയുടെ ജെം ഓഫ് ഇടുക്കി പദ്ധതി തുടങ്ങി

പാലാ മാര്‍ സ്ലീവയുടെ ജെം ഓഫ് ഇടുക്കി പദ്ധതി തുടങ്ങി

Dec 23, 2023 - 23:23
Jul 7, 2024 - 23:36
 0
പാലാ മാര്‍ സ്ലീവയുടെ ജെം ഓഫ് ഇടുക്കി പദ്ധതി തുടങ്ങി
This is the title of the web page

ഇടുക്കി: പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ആവിഷ്‌ക്കരിച്ച ജെം ഓഫ് ഇടുക്കി പദ്ധതി മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രിയില്‍ തുടങ്ങി. ഇടുക്കിയിലെ വിവിധ ആശുപത്രികളെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവുമായി ഓണ്‍ലൈനിലൂടെ ബന്ധിപ്പിച്ച് 24 മണിക്കൂറും സൗജന്യ ടെലി ഐസിയു സേവനം ഒരുക്കുന്ന പദ്ധതിയാണ് ജെം ഓഫ് ഇടുക്കി. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ടെലി ഐസിയുവിലൂടെ ലഭ്യമാക്കുന്നതിലൂടെ മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രിയില്‍ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും.


കുമളി മുതല്‍ അടിമാലി വരെ ഇടുക്കിയിലെ വിവിധ ആശുപത്രികളെ ജെം ഓഫ് ഇടുക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മലയോര മേഖലയില്‍ അത്യാഹിതങ്ങളുണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ജെം ഓഫ് ഇടുക്കി പദ്ധതിയുടെ പ്രവര്‍ത്തനം. മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷാന്റി ക്ലയര്‍ എഫ്‌സിസി ജെം ഓഫ് ഇടുക്കി പദ്ധതിയുടെ ഫലകം ഏറ്റുവാങ്ങി. പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ബ്രാന്‍ഡിങ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍ എജിഎം ബി ശ്രീരാജ്, ഡോ.മാത്യു ജോസഫ്, അനൂപ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow