കുളത്തില്‍ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി
കുളത്തില്‍ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി

ഇടുക്കി: നേര്യമംഗലം എളംബ്ലാശ്ശേരി - അഞ്ചുകുടി സെറ്റില്‍മെന്റ് കോളനിയിലെ കുളത്തില്‍ വീണ പിടിയാനയേയും കുട്ടിയാനയേയും രക്ഷപ്പെടുത്തി. കോളനിയിലെ താമസക്കാര്‍ക്ക് കുടിവെള്ളത്തിനായി നിര്‍മിച്ച കുളത്തിലാണ് വ്യാഴാഴ്ച ആനകള്‍ വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നേര്യമംഗലം ഡിവിഷനിലെ വനപാലകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ആനകളെ പുറത്തെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്ക്ശേഷം വനത്തില്‍ സുരക്ഷിതമായി വിട്ടു.
What's Your Reaction?






