വട്ടവടയിലേക്ക് കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര 28ന്
വട്ടവടയിലേക്ക് കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര 28ന്

ഇടുക്കി: വട്ടവടയിലേക്ക് കെഎസ്ആര്‍ടിസി ഒരുക്കുന്ന ഉല്ലാസയാത്ര 28ന് രാവിലെ ആറിന് തൊടുപുഴയില്‍നിന്ന് പുറപ്പെടും. കേരളത്തിന്റെ പച്ചക്കറി വിപണി എന്നറിയപ്പെടുന്ന വട്ടവടയുടെ മനോഹാരിത ഗ്രാമീണ കാഴ്ചകളും ആസ്വദിക്കാനാണ് സൗകര്യമൊരുക്കുന്നത്. യാത്രമധ്യേ മാട്ടുപ്പെട്ടി അണക്കെട്ടിലും സന്ദര്‍ശനം നടത്താം. കൂടാതെ കുണ്ടള ജലാശയം, പാമ്പാടുംചോല, ടോപ് സ്റ്റേഷന്‍, ഇക്കോ പോയിന്റ് എന്നിവിടങ്ങളും സന്ദര്‍ശിക്കാം. 650 രൂപയാണ് ബസ് ചാര്‍ജ്. രാവിലെ 10 മുതല്‍ അഞ്ചുവരെ തിരച്ചറിയല്‍രേഖ സഹിതം ഓഫീസില്‍ പണമടച്ച് സീറ്റുകള്‍ റിസര്‍വ് ചെയ്യാം. ഫോണ്‍: 9400262204, 90741 36560.
What's Your Reaction?






