മഹിളാ അസോസിയേഷന്റെ റാലിയും പൊതുസമ്മേളനവും ഇന്ന് വണ്ടിപ്പെരിയാറില്‍: പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും
മഹിളാ അസോസിയേഷന്റെ റാലിയും പൊതുസമ്മേളനവും ഇന്ന് വണ്ടിപ്പെരിയാറില്‍: പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ടിപ്പെരിയാറില്‍ മഹിളാ റാലിയും പൊതുസമ്മേളനവും നടത്തും. ചുരക്കുളം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ 3000ല്‍പ്പരം പേര്‍ പങ്കെടുക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശൈലജ സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ എം ഉഷ, സുമ സുരേന്ദ്രന്‍, ലിസി ജോസ്, നിര്‍മ്മല നന്ദകുമാര്‍, എം ടി ലിസി എന്നിവര്‍ സംസാരിക്കും.
What's Your Reaction?






