വണ്ടിപ്പെരിയാറില്‍ 12 വയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി

വണ്ടിപ്പെരിയാറില്‍ 12 വയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി

May 23, 2025 - 10:37
 0
വണ്ടിപ്പെരിയാറില്‍ 12 വയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ 12 വയസുകാരനെ അയല്‍വാസി മര്‍ദ്ദിച്ചതായി പരാതി. ഗ്രാമ്പി വെടിക്കുഴി സ്വദേശികളായ കുമാര്‍-റാണി ദമ്പതികളുടെ ഇളയ മകനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ 14ന് വെടിക്കുഴിയിലെ കടയില്‍ പോയി തിരികെ വരുന്നവഴി കുട്ടി കൂട്ടുകാരനുമൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ ഇവരുടെ അയല്‍വാസിയായ സുരേഷ് സ്ഥലത്തെത്തുകയും ചെരുപ്പുകൊണ്ട് തലയ്ക്കും കഴുത്തിനും ചങ്കിനും അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വണ്ടിപ്പെരിയാര്‍ പിഎച്ചിസിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  മര്‍ദനമേറ്റിട്ടുണ്ടെന്ന് കാണിച്ച് ഡോക്ടര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്‍ഡിമേഷന്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും  പാര്‍ട്ടി ഓഫീസിലെത്തി പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും തന്റെ മകനുണ്ടായ ദുരനുഭവത്തിന് നീതി ലഭിക്കണമെന്നും റാണി പറഞ്ഞു. ചികിത്സയ്ക്ക് ശേഷം വണ്ടിപ്പെരിയാറില്‍ എത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഇതനുസരിച്ചാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതെന്നും കുമാര്‍ പറഞ്ഞു. മര്‍ദന വിവരം സ്‌കൂളില്‍ അറിയിച്ചപ്പോള്‍ സ്‌കൂളില്‍ വച്ച് സംഭവിച്ചതല്ലാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറഞ്ഞതെന്ന്  മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്് മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി, ചൈല്‍ഡ് ലൈന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ  തീരുമാനം.  സംഭവത്തെത്തുടര്‍ന്ന് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. മൊഴിയെടുത്തശേഷം കേസ് എടുക്കുമെന്ന് വണ്ടിപ്പെരിയാര്‍ എസ്‌ഐ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow