തങ്കമണി സഹകരണ ആശുപത്രി സി-ലൈഫ് ജെറിയാട്രിക് വില്ലേജ് ഉദ്ഘാടനം ചെയ്തു
തങ്കമണി സഹകരണ ആശുപത്രി സി-ലൈഫ് ജെറിയാട്രിക് വില്ലേജ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: സ്വാന്തനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെയും തങ്കമണി സഹകരണ ആശുപത്രിയുടെ
സി-ലൈഫ് ജെറിയാട്രിക് വില്ലേജിന്റെയും ഉദ്ഘാടനം നടത്തി.
തങ്കമണിയില്‍ ജില്ലാ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സ്വാന്തനം സൊസൈറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സി വി വര്‍ഗീസ് അധ്യക്ഷനായി. തുടര്‍ന്ന് സ്‌നേഹ വീടുകളുടെ താക്കോല്‍ദാനവും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വോളന്റിയര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനം എം എം മണി എംഎല്‍എയും സാന്ത്വനം സൊസൈറ്റിയുടെ ലൈഫ് ടൈം മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും നിര്‍വഹിച്ചു. സി- ലൈഫ് ജെറിയാട്രിക് വില്ലേജിന്റെ ഡോക്ടര്‍ ഹോം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. എ രാജ എംഎല്‍എ, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ വിജേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി സത്യന്‍, സാന്ത്വനം ചാരിറ്റമ്പിള്‍ സൊസൈറ്റി ചെയര്‍മാന്‍ റോമിയോ സെബാസ്റ്റ്യന്‍, സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു ബിനു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






