കടയില്‍നിന്ന് നല്‍കിയ കീടനാശിനി മറ്റൊന്ന്: കഞ്ഞിക്കുഴി സ്വദേശിയായ കര്‍ഷകന്റെ 300 ഏത്തവാഴകള്‍ നശിച്ചു

കടയില്‍നിന്ന് നല്‍കിയ കീടനാശിനി മറ്റൊന്ന്: കഞ്ഞിക്കുഴി സ്വദേശിയായ കര്‍ഷകന്റെ 300 ഏത്തവാഴകള്‍ നശിച്ചു

Jul 4, 2025 - 13:46
 0
കടയില്‍നിന്ന് നല്‍കിയ കീടനാശിനി മറ്റൊന്ന്: കഞ്ഞിക്കുഴി സ്വദേശിയായ കര്‍ഷകന്റെ 300 ഏത്തവാഴകള്‍ നശിച്ചു
This is the title of the web page

ഇടുക്കി: മാറി നല്‍കിയ കീടനാശിനി പ്രയോഗിച്ച് കര്‍ഷകന്റെ 300 ഏത്തവാഴകള്‍ നശിച്ചതായി പരാതി. കഞ്ഞിക്കുഴി ചുള്ളിക്കല്‍ ഫ്രാന്‍സിസിന്റെ 5 മാസം വളര്‍ച്ചയെത്തിയ വഴകളാണ് നശിച്ചത്. കുമിള്‍രോഗ ബാധയുണ്ടായതോടെ ഫ്രാന്‍സിസ് കഞ്ഞിക്കുഴി കൃഷിഭവനെ സമീപിച്ചിരുന്നു. കൃഷിഓഫീസര്‍ നിര്‍ദേശിച്ച കീടനാശിനി കഞ്ഞിക്കുഴിലെ കടയില്‍നിന്ന് വാങ്ങി പ്രയോഗിച്ചതോടെ വാഴകള്‍ ഉണങ്ങി നശിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ കടയില്‍നിന്ന് നല്‍കിയ കീടനാശിനി മാറിപ്പോയതായി കണ്ടെത്തി. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫ്രാന്‍സിസ് പറയുന്നു. ഇതുസംബന്ധിച്ച് കൃഷിഭവനിലും കഞ്ഞിക്കുഴി പൊലീസിലും പരാതി നല്‍കി. കടം വാങ്ങിയും വായ്പയെടുത്തുമാണ് ഫ്രാന്‍സിസ് കൃഷി ആരംഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow