ചക്കുപള്ളം പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു

ചക്കുപള്ളം പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു

Jan 31, 2026 - 16:47
 0
ചക്കുപള്ളം പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി തയാറാക്കുന്നതിനും വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് രൂപരേഖ തയാറാക്കുന്നതിനുമായി വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജയ്‌സ് കാവുങ്കല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ പി ആര്‍, പഞ്ചായത്ത് സെക്രട്ടറി ജെസ്മല്‍ ജലാല്‍ എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ പഞ്ചായത്തംഗങ്ങളും പഞ്ചായത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരും രാഷ്ട്രീയ സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow