സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു 

സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു 

Jan 31, 2026 - 16:42
 0
സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു 
This is the title of the web page

ഇടുക്കി: സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. 1979ലാണ് സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി നിര്‍വഹിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഓഫീസ്  സ്ഥിതി ചെയ്യുന്ന മന്ദിരത്തില്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഓഫീസ് ആരംഭിച്ചത്. ഭിന്നശേഷിക്കാരായ 20 പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. മുച്ചക്രവാഹന വിതരണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍ മുഖ്യാതിഥിയായി. കലക്ടര്‍ ഡോ. ദിനേശര്‍ ചെറുവാട്ട്, ഭിന്നശേഷി കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടി, ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയാ ഡോളി എം വി, റോയ് ജേക്കബ്, അനിത ദീപ്തി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow