തൊടുപുഴ സെന്റ് മേരീസ് ആശുപത്രി കട്ടപ്പനയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
തൊടുപുഴ സെന്റ് മേരീസ് ആശുപത്രി കട്ടപ്പനയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: തൊടുപുഴ സെന്റ് മേരീസ് ആശുപത്രി കട്ടപ്പനയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സെന്റ് ജോര്‍ജ് ഫെറോന പാരിഷ് ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് സെന്റ് മേരീസ് ആശുപത്രിയുടെ സേവനം ശ്ലാഹനീയമാണെന്ന് സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു. സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ സോണിയ ജയ്ബി, ഷാജി കുത്തോടിയില്‍, സെന്റ് മേരീസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം, ഡോ. ജേക്കബ് എബ്രഹാം, ഡോ. തോമസ് എബ്രഹാം, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മജു നിരവത്ത്, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, ഫാ. അനൂപ് കരിങ്ങാട്, തോമസ് ജോസ്, സുബിന്‍ മേച്ചേരിയില്‍, സലോമി മറ്റപ്പള്ളില്‍, ക്യാപ്റ്റന്‍ ജെ സി ജോസഫ്, രഘു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






