ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം: എല്‍ഡിഎഫ് കട്ടപ്പനയില്‍ ആഹ്ലാദപ്രകടനം നടത്തി
ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം: എല്‍ഡിഎഫ് കട്ടപ്പനയില്‍ ആഹ്ലാദപ്രകടനം നടത്തി

ഇടുക്കി: വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമെടുത്ത സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കട്ടപ്പനയില്‍ ആഹ്ലാദപ്രകടനം നടത്തി. പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, മാത്യു ജോര്‍ജ്, ഷാജി കൂത്തോടിയില്‍, സി എസ് അജേഷ്, ആനന്ദ് സുനില്‍കുമാര്‍, എം സി ബിജു, ടോമി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






