പാല്‍ വില വര്‍ധിപ്പിക്കണം: കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ പാല്‍ കമഴ്ത്തല്‍ സമരം ഇന്ന്
പാല്‍ വില വര്‍ധിപ്പിക്കണം: കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ പാല്‍ കമഴ്ത്തല്‍ സമരം ഇന്ന്

ഇടുക്കി:സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ പാല്‍ കമഴ്ത്തല്‍ സമരവും കരിദിനവും ആചരിക്കും. ബുധനാഴ്ച രാവിലെ 11ന് മില്‍മ ഫെഡറേഷന്‍ ഓഫീസ് പടിക്കല്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ക്ഷീരസംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരസംഘം ജീവനക്കാര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ 48 രൂപയാണ ്കര്‍ഷകന് ചെലവ് വരുന്നത്. അതിനാല്‍ പാല്‍വിലാ ലിറ്ററിന് 70 രൂപ ലഭിച്ചാല്‍ മാത്രമേ കര്‍ഷകന് ലാഭകരമായി ക്ഷീരമേഖലയെ കൊണ്ടുപോകാന്‍ സാധിക്കു. രണ്ടുമാസം മുമ്പ് ക്ഷീര വികസന വകുപ്പ് മന്ത്രി പാല്‍ വില ഉടന്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ക്ഷീര സഹകരണ സംഘങ്ങളിലും പാല്‍ കമഴ്ത്തല്‍ സമരവും കരിദിനവും ആചരിക്കുമെന്ന് കെഎസ്എംഎസ്എ സംസ്ഥാന പ്രസിഡന്റ് പി ആര്‍ സലിംകുമാര്‍ ജനറല്‍ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് സോണി ചൊള്ളാമഠം, ജില്ലാ ഭാരവാഹികളായ ജോസുകുട്ടി അരിപ്പറമ്പില്‍, സണ്ണി തെങ്ങുംപള്ളി, ജോണി വണ്ണപ്പുറം, പ്രസീദ് മന്ദിപ്പാറ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






