അനധികൃതമായി മദ്യവില്‍പന നടത്തിയ 2 സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍ അറസ്റ്റില്‍
അനധികൃതമായി മദ്യവില്‍പന നടത്തിയ 2 സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍ അറസ്റ്റില്‍

ഇടുക്കി: ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ 2 സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍ അറസ്റ്റില്‍. രാജകുമാരി ബി ഡിവിഷന്‍ ബ്രാഞ്ച് സെക്രട്ടറി നരിയാനികാട്ട് വിജയന്‍, ഓടക്കാസിറ്റി ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍ കുര്യാകോസ് എന്നിവരാണ് അറസ്റ്റിലായത്. പ്രവീണിന്റെ വാഹനത്തില്‍ നിന്ന് 9 ലിറ്റര്‍ വിദേശമദ്യമാണ് കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ അടിമാലി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിജയന്റെ കടയില്‍നിന്ന് ചില്ലറ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 11.220 ലിറ്റര്‍ വിദേശമദ്യമാണ് നെടുങ്കണ്ടം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






