മനുഷ്യ-വന്യജീവി സംഘര്‍ഷം ചെറുക്കുന്നതിനായി വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് വനപാലകര്‍ 

മനുഷ്യ-വന്യജീവി സംഘര്‍ഷം ചെറുക്കുന്നതിനായി വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് വനപാലകര്‍ 

Mar 2, 2025 - 18:10
 0
മനുഷ്യ-വന്യജീവി സംഘര്‍ഷം ചെറുക്കുന്നതിനായി വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് വനപാലകര്‍ 
This is the title of the web page

ഇടുക്കി: മനുഷ്യ-വന്യജീവി സംഘര്‍ഷം ചെറുക്കുന്നതിനായി വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് വനപാലകര്‍. വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായാണ് കാഞ്ചിയാര്‍ അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റെഞ്ച് ഓഫീസിനുകീഴിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തടയണകള്‍ നിര്‍മിച്ചത്. കനത്ത വേനലില്‍ വന്യജീവികള്‍ ജലവും ഭക്ഷണവും തേടി നാട്ടിലേയ്ക്ക് ഇറങ്ങുന്നത് പതിവാണ്. ഇത് പലപ്പേഴും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനും കൃഷിനാശത്തിനും ഇടവരുത്തുന്നു. അയ്യപ്പന്‍കോവില്‍ റേഞ്ച് പരിധിയിലെ ഉള്‍വനത്തില്‍ 15-ലേറെ സ്വാഭാവിക ജല സ്രോതസുകളാണുള്ളത്. ചെളിയും കാടും നിറഞ്ഞ ഇവയെല്ലാം വൃത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ വളാടുപാറയ്ക്കുസമീപമുള്ള തടയണയാണ് വൃത്തിയാക്കിയത്. വരും ദിവസങ്ങളില്‍ മറ്റുള്ളവയും വൃത്തിയാക്കും. ഇടുക്കി ജലാശയത്തില്‍നിന്നും അകലെയുള്ള ഉള്‍ക്കാടുകളിലെ ജലസ്രോതസുകളാണ് വനപാലകര്‍ വൃത്തിയാക്കുന്നത്. കാടിനുള്ളില്‍ തന്നെ വന്യമൃഗങ്ങള്‍ക്കായി ജലലഭ്യത ഉറപ്പുവരുത്തിയാല്‍ കുടിവെള്ളത്തിനായി കാടിറങ്ങുന്നത് തടയാനാകുമെന്നും ജീവന്‍ സംരക്ഷിക്കാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും വനത്തിനുള്ളില്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തും. വനംവകുപ്പന്റെ ഈ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ വനമേഖലകളിലും നടപ്പിലാക്കുന്നതുവഴി  ഇന്ന് നേരിടുന്ന വന്യമൃഗശല്യം ഒരു പരിധിവരെ തടയാനാകുമെന്നാണ് പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow