ബിജെപി ഭരണത്തില്‍ മതേതരത്വം തകര്‍ന്നു: ജനതാദള്‍ എസ്
ബിജെപി ഭരണത്തില്‍ മതേതരത്വം തകര്‍ന്നു: ജനതാദള്‍ എസ്
ഇടുക്കി: ബിജെപിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണത്തില്‍ രാജ്യത്തിന്റെ മതേതരത്വവും ഐക്യവും അഖണ്ഡതയുമെല്ലാം തകര്‍ക്കപ്പെടുകയാണെന്നും, ദളിത് പിന്നോക്ക സമുദായങ്ങളും, മതന്യൂനപക്ഷങ്ങളും മൃഗീയമായി വേട്ടയാടപ്പെടുകയാണെന്നും ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് പ്രസിഡന്റ് കെ എന്‍ റോയി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മോദി ഭരണത്തിനെതിരെ മറ്റൊരു സ്വാതന്ത്ര്യ സമരം പ്രഖ്യാപിക്കുമായിരുന്നെന്നും പറഞ്ഞു. ഫാസിസം ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാ ദിനത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍വിന്‍ തോമസ് അധ്യക്ഷതനായി. സണ്ണി ഇല്ലിക്കല്‍, ഐന്‍സ് തോമസ്, ഷിജു തൂങ്ങോല, സനല്‍ മംഗലശേരി, പി പി അനില്‍കുമാര്‍, എംപി ഷംസുദ്ദീന്‍, എന്‍ കെ സത്യന്‍, സാബു മാത്യു, അഖില്‍ ആനന്ദ്, രഞ്ജു പൗലോസ്, രഘുനാഥന്‍, ജി ബാബു, മനു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

