തോപ്രാംകുടിയിൽ ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ: അമ്മ ജീവനൊടുക്കി
തോപ്രാംകുടിയിൽ ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ: അമ്മ ജീവനൊടുക്കി

ഇടുക്കി: തോപ്രാംകുടിയിൽ ഏഴുമാസം പ്രായമായ കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.. തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനി ഡീനു (34) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് യുവതി മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. മുരിക്കാശേരി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
What's Your Reaction?






