പുഷ്പഗിരിയില്‍നിന്ന് 55 കിലോ ഏലക്ക മോഷ്ടിച്ച പ്രതി 4 മാസത്തിനുശേഷം പിടിയില്‍ 

പുഷ്പഗിരിയില്‍നിന്ന് 55 കിലോ ഏലക്ക മോഷ്ടിച്ച പ്രതി 4 മാസത്തിനുശേഷം പിടിയില്‍ 

Dec 3, 2025 - 12:16
 0
പുഷ്പഗിരിയില്‍നിന്ന് 55 കിലോ ഏലക്ക മോഷ്ടിച്ച പ്രതി 4 മാസത്തിനുശേഷം പിടിയില്‍ 
This is the title of the web page

ഇടുക്കി: ഏലക്കാ സംസ്‌കരണ കേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് 55 കിലോ ഏലക്ക മോഷ്ടിച്ച പ്രതിയെ 4 മാസങ്ങള്‍ക്കുശേഷം തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. കാമാക്ഷി -പുഷ്പഗിരി ചൂരവേലില്‍ സുനില്‍ സ്‌കറിയ (49)യാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 7ന് രാത്രിയിലാണ് പുഷ്പഗിരി പൂവത്തിങ്കല്‍ സാബുവിന്റെ ഉടമസ്ഥതയിലുള്ള  പൂവത്തിങ്കല്‍ സ്‌പൈസസിന്റെ പൂട്ടുതകര്‍ത്ത്  മോഷണം നടത്തിയത്. സിസിടിവി ക്യാമറ തുണി ഉപയോഗിച്ച് മറച്ചശേഷം അകത്തുകടന്ന് സ്‌ട്രോങ് റൂമിന്റെ പൂട്ട് പൊളിച്ച് ഉള്ളില്‍ സൂക്ഷിച്ചിരുന്ന 55 കിലോ ഏലക്ക മോഷ്ടിക്കുകയായിരുന്നു. മറയ്ക്കുന്നതിനുമുമ്പായി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്ന് സുനിലിനെ സ്റ്റോറുടമ സാബു തിരിച്ചറിഞ്ഞിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് അന്ന് അറസ്റ്റുചെയ്തില്ല. സംഭവ ദിവസം സുനില്‍ ഏലക്കായുമായി വരുന്നത് സമീപവാസിയായ ടിപ്പര്‍ ഡ്രൈവര്‍ വെട്ടിക്കാട്ട്താഴെ വിനോദ് കണ്ടിരുന്നു. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ അരിയാണെന്നാണ് ഇയാള്‍ പറഞ്ഞത്. പിറ്റേന്ന് മോഷണ വിവരമറിഞ്ഞപ്പോള്‍ വിനോദിന് സുനിലിനെ സംശയം തോന്നിയെങ്കിലും ആരോടും പറഞ്ഞില്ല. തുടര്‍ന്ന് സുനില്‍ വിനോദിനെ സമീപിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വിനോദ് മോഷണ വിവരം വെളിപ്പെടുത്താതെ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സുനിലും വിനോദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും സുനില്‍ വിനോദിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിനോദ് പൊലീസ് സ്റ്റേഷനിലെത്തി മോഷണ വിവരം വെളിപ്പെടുത്തുകയും സുനിലിനെതിരെ പരാതിയും നല്‍കുകയായിരുന്നു. തങ്കമണി എസ്എച്ച്ഒ എംപി എബിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സുനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow