ഉപ്പുതറ പഞ്ചായത്ത് വീല്‍ചെയര്‍ വിതരണം ചെയ്തു
ഉപ്പുതറ പഞ്ചായത്ത് വീല്‍ചെയര്‍ വിതരണം ചെയ്തു

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീല്‍ചെയറുകളും അനുബന്ധസാമഗ്രികളും വിതരണം ചെയ്തു. പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വച്ച് ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വീല്‍ചെയര്‍, വാട്ടര്‍ബെഡ്, അനുബന്ധ ഉപകരണങ്ങള്‍ ഐസിഡിഎസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ഭിന്നശേഷി വിഭാഗകാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ പഞ്ചായത്ത് നടത്തി വരുന്നുണ്ട്. പഞ്ചായത്തംഗം യമുന ബിജു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടീന ജോയ്, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






