ശശിക്കവല മുതല്‍ പെരുമാള്‍പടി വരെ ഗതാഗതയോഗ്യമല്ല: ഉപ്പുതറ ഒമ്പതേക്കര്‍-മത്തായിപ്പാറ റോഡില്‍ യാത്രാക്ലേശം
ശശിക്കവല മുതല്‍ പെരുമാള്‍പടി വരെ ഗതാഗതയോഗ്യമല്ല: ഉപ്പുതറ ഒമ്പതേക്കര്‍-മത്തായിപ്പാറ റോഡില്‍ യാത്രാക്ലേശം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ഒമ്പതേക്കര്‍-മത്തായിപ്പാറ റോഡില്‍ ശശിക്കവല മുതല്‍ പെരുമാള്‍പടി വരെയുള്ള ഭാഗം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നു. കുടിയേറ്റകാലത്തോളം പഴക്കമുള്ള റോഡാണിത്. ശശിക്കവലയ്ക്ക് സമീപം റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ടാക്‌സി വാഹനങ്ങള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഡ്രൈവര്‍ വൈമനസ്യം കാട്ടുന്നു. ചിലസ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാന മേഖലകളെ അവഗണിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളും കാല്‍നടയാത്രികരും ഏറെ ബുദ്ധിമുട്ടുന്നു. അടിയന്തരമായി റോഡ് പുനര്‍നിര്‍മിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






