കനത്തമഴയില്‍ വാത്തിക്കുടി ചെറ്റാലിക്കട അങ്കണവാടി വെള്ളത്തിലായി
കനത്തമഴയില്‍ വാത്തിക്കുടി ചെറ്റാലിക്കട അങ്കണവാടി വെള്ളത്തിലായി
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് വാത്തിക്കുടി പഞ്ചായത്തിലെ ചെറ്റാലിക്കട അങ്കണവാടി വെള്ളത്തില്‍ മുങ്ങി. കല്ലാര്‍ ഡാം തുറന്നതോടെ ചിന്നാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നാണ് കെട്ടിടം മുങ്ങിപ്പോയത്. 2018ലെ പ്രളയത്തിലും അങ്കണവാടിയില്‍ വെള്ളം കയറിയിരുന്നു. ഭക്ഷണ സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍, രേഖകള്‍ എന്നിവ അധികൃതര്‍ മറ്റൊരിടത്തേയ്ക്ക് മാറ്റി.
പഞ്ചായത്ത് പ്രസിഡന്റ് റോസ്മി ജോര്‍ജ്, ബിജുമോന്‍ തോമസ്, റോണിയോ അബ്രാഹം, അലിയാര്‍ കൊച്ചുമുഹമ്മദ്, സുരേഷ് സുകുമാരന്‍, തഹല്‍സിദാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഐസിഡിഎസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അങ്കണവാടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചു.
What's Your Reaction?

