പാതിവില തട്ടിപ്പ് കേസ്: മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു
പാതിവില തട്ടിപ്പ് കേസ്: മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

ഇടുക്കി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. വണ്ടന്‍മേട് പൊലീസ് രജിസ്റ്റര്‍ ചെയ്തകേസില്‍ ഒരുദിവസമാണ് കസ്റ്റഡി കാലാവധി. അനന്തുകൃഷ്ണനുപുറമേ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ബോര്‍ഡംഗവും മഹിളാ കോണ്‍ഗ്രസ് നേതാവും കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഷീബ സുരേഷിനുമെതിരെ വണ്ടന്‍മേട് സ്റ്റേഷനില്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിരുന്നു. 3 കോടിയോളം രൂപ തട്ടിയെന്നാണ് പരാതിയിലുള്ളത്.
അനന്തു കൃഷ്ണന്റെ നേതൃത്വത്തില്‍ തൊടുപുഴ കോളപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആണ് ഷീബ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 5 ജില്ലകളുടെ ചുമതല ഷീബ സുരേഷിന് ഉണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞദിവസം ഇഡി ഷീബയെ കുമളിയിലെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. ഇടുക്കിയില്‍ ഇതുവരെ 22 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനന്തുവിന്റെ പേരിലുള്ള ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മൂവാറ്റുപുഴ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്
What's Your Reaction?






