പെരുവന്താനത്ത് പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു
പെരുവന്താനത്ത് പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു

ഇടുക്കി: പെരുവന്താനത്തിന് സമീപം ചുഴുപ്പില്‍ ഓട്ടത്തിനിടെ പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ തടഞ്ഞു. പ്രദേശവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമെത്തിച്ച് തീ പൂര്‍ണമായി അടച്ചു. പെരുവന്താനം പൊലീസും പീരുമേട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കൊച്ചി ഇരുമ്പനത്തില്‍ നിന്ന് കുമളിയിലേക്ക് പോയ ടാങ്കര്‍ ലോറിക്കാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
What's Your Reaction?






