തോട്ടം മേഖലയിലെ എസ്റ്റേറ്റ് മാനേജ്‌മെന്റുകളുടെ അനാസ്ഥ: പ്രതിഷേധവുമായി ബിജെപി രംഗത്ത്
തോട്ടം മേഖലയിലെ എസ്റ്റേറ്റ് മാനേജ്‌മെന്റുകളുടെ അനാസ്ഥ: പ്രതിഷേധവുമായി ബിജെപി രംഗത്ത്

ഇടുക്കി : വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റി താമസിപ്പിക്കാത്ത എസ്റ്റേറ്റ് മാനേജ്‌മെന്റുകളുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്ത്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ മഞ്ചുമല ലോവര്‍ ഡിവിഷനില്‍ ലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. ലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ബിജെപി മഞ്ചുമല ഏരിയാ കമ്മിറ്റി സെക്രട്ടറി എന്‍ രമേശ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അപകടം നടന്ന ലയം പുതുക്കിപണിയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തകരാറിലായ മറ്റ് ലയങ്ങള്‍ കൂടി പുനര്‍നിര്‍മിക്കണമെന്നാണ് ഉയരുന്ന ആവശ്യം. നിര്‍മാണങ്ങള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
What's Your Reaction?






