കട്ടപ്പന വൈഎംസിഎ ഓണാഘോഷം നടത്തി
കട്ടപ്പന വൈഎംസിഎ ഓണാഘോഷം നടത്തി
ഇടുക്കി: കട്ടപ്പന വൈഎംസിഎ ഓണാഘോഷം നടത്തി. വൈഎംസിഎ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ. അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. അങ്കണവാടി അധ്യാപകരേയും ഹെല്‍പര്‍മാരേയും യോഗത്തില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഓണസമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈഎംസിഎ പബ്ലിക് റിലേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് അലക്‌സാണ്ടര്‍, സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറര്‍ പിഡി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?