എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച് നാല് മുതൽ
എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച് നാല് മുതൽ

ഇടുക്കി: എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു.മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതല്‍ 26 വരെയായിരിക്കും നടത്തുക. ഹൈസ്കൂള്‍ ഉള്‍പ്പെട്ട എല്‍പി, യുപി സ്കൂളുകളില്‍ മാർച്ച് അഞ്ച് മുതല്‍ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക.
What's Your Reaction?






