കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജില്‍ കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. സ്വരാജ് കോവില്‍മല വിളയാനിക്കല്‍ സുധീഷ്(34) ആണ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായത്. ഇടുക്കി ഡാന്‍സാഫ് ടീമും കട്ടപ്പന പൊലീസും ചേര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ചില്ലറ വില്‍പ്പന നടത്താനാണ് പ്രതി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. 2 കിലോ കഞ്ചാവാണ് ഇയാള്‍ മറ്റൊരു സ്ഥലത്ത് നിന്ന് വാങ്ങിയത്. ഇതില്‍ 800 ഗ്രാം വിറ്റു. കട്ടപ്പന ഡിവൈ.എസ്പി പി.വി ബേബി, എസ്എച്ച്ഒ എന്‍ .സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






