വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് യുപി സ്‌കൂള്‍ അറ്റകുറ്റപ്പണി തുടങ്ങി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് യുപി സ്‌കൂള്‍ അറ്റകുറ്റപ്പണി തുടങ്ങി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് യുപി സ്‌കൂള്‍ അറ്റകുറ്റപ്പണി തുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. നവീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂള്‍ മുറ്റത്ത് ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കല്‍, പടിക്കെട്ട് നിര്‍മാണം എന്നിവ ആദ്യഘട്ടത്തില്‍ നടക്കും. പഞ്ചായത്ത് ആരോഗ്യ വിദ്യാദ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഡി അജിത് അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തിങ്കല്‍, പീരുമേട് ബി.പി.ഒ അനീഷ് തങ്കപ്പന്‍, ബി.ആര്‍.സി ട്രെയ്നര്‍ ആര്യ ഇ രവിന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ എസ്.ടി രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






