വയനാടിനായി കൈകോര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി
വയനാടിനായി കൈകോര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി

ഇടുക്കി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരതിമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി. വണ്ടിപ്പെരിയാര്‍ വാളാര്‍ഡിടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവശ്യ വസ്തുക്കള്‍ ജില്ല കമ്മിറ്റിക്ക് കൈമാറി. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ അഖില്‍ പാലക്കാട്, ആര്‍.വിഘ്‌നേഷ്. എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുടെ കൈമാറ്റ ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍ ഡിസിസിയംഗം റോയ് ജോസഫ്, ഐ.എന്‍.ടി.യു.സി പീരുമേട് റീജണല്‍ പ്രസിഡന്റ് കെ.എ സിദ്ദിഖ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, നേതാക്കളായ അലൈസ് വാരിക്കാട്ട,് നജീബ് തേക്കിന്‍കാട്ടില്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






