ഏലപ്പാറ എഫ്.എച്ച്.സിയുടെ പുതിയ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍
ഏലപ്പാറ എഫ്.എച്ച്.സിയുടെ പുതിയ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍

ഇടുക്കി: ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി തണ്ണിക്കാനത്ത് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പുതിയ കെട്ടിടത്തില്‍ വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പ്, പഞ്ചയത്ത്, എംഎല്‍എ എന്നിവരുടെ ഫണ്ടുകള്‍ ചേര്‍ത്ത് രണ്ടേകാല്‍ കോടിയോളം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ ഏലപ്പാറ ടൗണില്‍ കോഴിക്കാനം ജംങ്ഷനില്‍ പരിമിതമായ സൗകര്യങ്ങളിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. തോട്ടം മേഖലയുടെ പ്രധാന ആശ്രയമായ ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത്.
What's Your Reaction?






