പുല്ലുമേട് വഴി സന്നിധാനത്തെത്തിയത് 13,270 തീര്‍ഥാടകര്‍
പുല്ലുമേട് വഴി സന്നിധാനത്തെത്തിയത് 13,270 തീര്‍ഥാടകര്‍

ഇടുക്കി: സന്നിധാനത്തേക്കുള്ള ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ഇതുവരെ എത്തിയത് 13,270 അയ്യപ്പന്‍മാര്‍. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ വനം വകുപ്പ് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അഴുതക്കടവിലൂടെ 23,331 ഭക്തരും അയ്യപ്പസന്നിധിയിലെത്തി. സത്രത്തുനിന്ന് 12 കിലോമീറ്റര്‍ ദൂരമാണ് സന്നിധാനത്തേയ്ക്കുള്ളത്. സന്നിധാനം വരെയുള്ള അഞ്ച് പോയിന്റുകളിലായി അയ്യപ്പന്‍മാര്‍ക്ക് വിശ്രമിക്കാന്‍ കേന്ദ്രവും കുടിവെള്ള സൗകര്യവും മറ്റ് സുരക്ഷ ക്രമീകരണങ്ങളുമുണ്ട്. 35 വനപാലകരും ട്രയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 30 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും പ്രവര്‍ത്തിച്ചുവരുന്നു. അഴുതക്കടവ് വഴിയില്‍ വനം വകുപ്പിന്റെ 45 ജീവനക്കാരും ട്രയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 45 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സജ്ജമാണ്. വന്യമൃഗശല്യം ഒഴിവാക്കാന്‍ സോളാര്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കൃത്യമായ രാത്രി നീരീക്ഷണവും നടത്തുന്നുണ്ട്. കടന്നുപോകുന്നവരുടെ കണക്ക് രേഖപ്പെടുത്തി അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉറപ്പും വരുത്തും. ഭക്തരെ കടത്തി വിടുന്നതിന് മുമ്പായി കാനനപാത പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
What's Your Reaction?






